ബ്ലാക്ക്‌മെയ്ല്‍ വിവാദം: ഉമ്മന്‍ ചാണ്ടി പറയാന്‍ തയ്യാറല്ലെങ്കില്‍ പറയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍

single-img
11 November 2017

മുന്‍മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തു കാര്യം നേടിയത് ആരാണെന്നു കണ്ടെത്താന്‍ ഉമ്മന്‍ ചാണ്ടിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിര്‍വഹിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആര്‍ക്കാണ് പ്രീതി ചെയ്തു കൊടുത്തതെന്നു വെളിപ്പെടുത്തണം.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ആരെന്ന് ഉമ്മന്‍ ചാണ്ടി പറയാന്‍ തയാറല്ലെങ്കില്‍ പറയിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഗുരുതരമായ വെളിപ്പെടുത്തല്‍ ഉമ്മന്‍ ചാണ്ടി നടത്തിയിട്ടും മുഖ്യമന്ത്രിയോ പൊലീസോ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.