സോളാര്‍ കേസില്‍ നീതി കിട്ടിയില്ലെന്ന് കെസി വേണുഗോപാല്‍: സരിതയുടെ കത്തില്‍ കൃത്രിമം നടന്നു

single-img
11 November 2017

ആലപ്പുഴ: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തള്ളി കെ.സി.വേണുഗോപാല്‍ എം.പി രംഗത്ത്. സോളാര്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് നീതിരഹിതമായ സമീപനമാണ് ഉണ്ടായതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. തെളിവുകളുടെ പിന്‍ബലമില്ലാത്ത റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

സരിതയുടേതെന്ന് പറയുന്ന കത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. 40 വര്‍ഷമായി താന്‍ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. ഇന്നുവരെ ഇത്തരമൊരു ആരോപണത്തിനും ഇട വരുത്തിയിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്നെ പരമാവധി ഉപദ്രവിച്ചു. തനിക്കെതിരെ ഒരു സ്വതന്ത്ര സാക്ഷിമൊഴി പോലും ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് കമീഷന്‍ റിപ്പോര്‍ട്ടിന് പിറകിലെന്നും വേണുഗോപാല്‍ ആരോപിച്ചു.