സരിതയുടെ കത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് എഴുതിച്ചേര്‍ത്തു; പിന്നില്‍ കളിച്ചത് ഗണേശ്കുമാറെന്ന് അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന്‍

single-img
11 November 2017


സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന്‍ രംഗത്ത്. സരിത നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നു. എംഎല്‍എ ഗണേശ്കുമാറിന്റെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് കൂട്ടി.

കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഉള്‍പ്പെടെ എഴുതിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിയ പേജുകള്‍ എത്തിച്ചു നല്‍കിയത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇത്. പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടുവന്ന കത്ത് തന്റെ കൈയില്‍ നിന്ന് വാങ്ങിയത് ഗണേശ് കുമാറിന്റെ പി.എ പ്രദീപാണ്.

എന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിച്ചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിച്ചേര്‍ത്തതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗണേശിനെ മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്നു ശരണ്യ പറഞ്ഞതായും ഫെനി വ്യക്തമാക്കി.