രാജ്യത്ത് 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാരെന്ന് ബാബ രാംദേവ്

single-img
11 November 2017

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബ രാംദേവ്. രാജ്യത്ത് 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍ ആണെന്ന് ബാബ രാംദേവ് പറഞ്ഞു. കിഷാങ്കദ് ഗുരുകുലത്തിലെ അനുയായികളോടും വിദ്യാര്‍ഥികളോടും സംസാരിക്കുകയായിരുന്നു ബാബ രാംദേവ്.

രാഷ്ട്രീയത്തില്‍ ചേരുന്നതിന് എനിക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നും, അവസരം കിട്ടിയാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പുറത്താക്കുന്നതില്‍ താന്‍ ഒരിക്കലും മടി കാണിക്കില്ലായെന്നും രാംദേവ് വ്യക്തമാക്കി.

ഗുര്‍മീത് റാം റഹീം സിംഗിനെ പോലെയുള്ള ആള്‍ദൈവങ്ങള്‍ ഇനിയും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുമെന്നും, ഒരു സന്യാസി ബഹുമാനിക്കപ്പെടണമെകില്‍ സന്യാസിയെ പോലെ പെരുമാറണം എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.