എ.ബി.വി.പി മാര്‍ച്ചിനെത്തിയവര്‍ വിപ്ലവ ഗാനം പാടി ട്രയിനില്‍ ഉല്ലാസയാത്രയില്‍: വീഡിയോ വൈറലായതോടെ വെട്ടിലായി സംഘ്പരിവാര്‍

single-img
11 November 2017

ട്രെയിനിൽ ABVP പരിപാടിക്ക് വന്ന ഉത്തരേന്ത്യൻ സംഘിക്കുട്ടന്മാരെ കൊണ്ട് പുന്നപ്ര വയലാർ വിപ്ലവ ഗാനം പാടിച്ച് സഖാക്കൾ……

Posted by WE Love CPI[M] on Friday, November 10, 2017

എ.ബി.വി.പി ഇന്ന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചലോ കേരള മാര്‍ച്ചില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ സഖാക്കളെ അനുസ്മരിച്ച് ട്രെയിനില്‍ വിപ്ലവ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു.

ചുടുചോര ചിന്തിയ കയ്യൂര്‍ സഖാക്കളെയോര്‍ക്കൂ… എന്ന ഗാനമാണ് എബിവിപി പ്രവര്‍ത്തകര്‍ പാടുന്നത്. ട്രെയിനില്‍ ഒരേ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ആലപ്പുഴയിലെ കലാകാരന്‍മാര്‍ ഈണത്തില്‍ പാടിയ വിപ്ലവഗാനത്തില്‍ ആകൃഷ്ടരായ എബിവിപി പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.

ചലോ കേരള മാര്‍ച്ചില്‍ ‘അഭിമാനമാണ് കേരളം, ഭീകരവും ദേശ വിരുദ്ധവുമാണ് മാര്‍ക്‌സിസം’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ വിപ്ലവഗാനം ആലപിച്ചത് സംഘ്പരിവാറിന് തിരിച്ചടിയായിരിക്കുകയാണ്.