യുഎഇയില്‍ യുവതികളെ വിസിറ്റിങ് വിസയില്‍ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍

single-img
10 November 2017

അബുദാബി: യുഎഇയില്‍ യുവതികളെ വിസിറ്റിങ് വിസയില്‍ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. ചൈന, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സംഘമാണ് പിടിയിലായത്. മൂന്നു സ്ത്രീകളും ഒരു പുരുഷനും നേരിട്ടാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആറ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെട്ട സംഘത്തിനെതിരായ വാദം അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റാന്‍സ് കോടതിയില്‍ ആരംഭിച്ചു. സ്ത്രീകളും പുരുഷനും ചേര്‍ന്ന് അവരുടെ സ്വന്തം രാജ്യത്തു നിന്നും യുവതികളെ യുഎഇയിലേക്ക് എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ കൊണ്ടുവരുന്ന യുവതികളെ അപാര്‍ട്ട്‌മെന്റുകളില്‍ താമസിപ്പിച്ച് ഇടപാടുകാരെ കൊണ്ടുവരികയാണ് പതിവ്. യുവതികളെ നിര്‍ബന്ധിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

യുവതികളെ വിസിറ്റിങ് വിസയിലാണ് യുഎഇയില്‍ എത്തിച്ചത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പിന്നീട്, ഇവരെ പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഒരു ദിവസം തന്നെ നിരവധി പുരുഷന്‍മാരെ സംഘം അപാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുവരാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചില ദിവസങ്ങളില്‍ തെരുവുകളിലേക്ക് പുരുഷന്‍മാരെ തേടി പോകാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും പോലീസ് കോടതിയില്‍ വാദിച്ചു.