മനോരമ ന്യൂസ് അവതാരക ഷാനി പ്രഭാകറിനെതിരെ ബിജെപി: പാര്‍ട്ടിയെ അവഹേളിച്ചെന്നാരോപിച്ച് പരാതി നല്‍കി

single-img
10 November 2017

പാലക്കാട്: മനോരമ ന്യൂസ് ചാനലിലെ അവതാരക ഷാനി പ്രഭാകറിനെതിരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന് പരാതി. ചാനലില്‍ ഷാനി പ്രഭാകര്‍ അവതരിപ്പിക്കുന്ന ‘പറയാതെ വയ്യ’ എന്ന പരിപാടിയില്‍ ബിജെപിക്കെതിരെ അവഹേളനങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനായ സന്ദീപ് വാര്യരാണ് പരാതി നല്‍കിയത്.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന് നല്‍കിയ പരാതി അവര്‍ എന്‍ബിഎസ്എക്ക് കൈമാറിയതായും മനോരമ ചാനലിനോട് എന്‍ബിഎസ്എ വിശദീകരണം തേടിയതായും അറിയിച്ചിട്ടുണ്ടെന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

https://www.facebook.com/sandeep.varier/posts/10155350677402961