ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ബി.ജെ.പി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
10 November 2017

ന്യൂഡല്‍ഹി: ഹിന്ദുക്കളെ ന്യൂനപക്ഷമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കേണ്ടത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

മതേതരത്വം എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് ദോഷം മാത്രമേ ചെയ്യൂ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വെബ് പോര്‍ട്ടലായ ഇന്ത്യാ ഫാക്ട്‌സില്‍ ‘ഹിന്ദു ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട്’ എന്ന പേരില്‍ ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അശ്വിനികുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.