പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും തെറിച്ചു: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി സര്‍ക്കാര്‍ വെട്ടിച്ചുരുക്കി

single-img
10 November 2017

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി സര്‍ക്കാര്‍ രണ്ടുവര്‍ഷമാക്കി വെട്ടിച്ചുരുക്കി. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിലവില്‍ കാലാവധി മൂന്നു വര്‍ഷമായിരുന്നു. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സോടെ നിലവിലെ ഭരണ സമിതിക്ക് ഇന്നു കൂടി മാത്രമേ അധികാരത്തില്‍ തുടരാന്‍ കഴിയൂ എന്ന സ്ഥിതിയായി. രണ്ടു വര്‍ഷമെന്ന കാലാവധി നാളെ പൂര്‍ത്തിയാകുന്നതോടെ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് ഭരണസമിതിയാണ് ഇല്ലാതാവുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ ഭരണസമിതി നിലവില്‍ വന്നത്. പുതിയ ഓര്‍ഡിനന്‍സോടെ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിങ് ഫീസും ഓണറേറിയവും ഇനി സര്‍ക്കാരിനു തീരുമാനിക്കാം. നിലവില്‍ സിറ്റിങ് ഫീസും ഓണറേറിയവും ചേര്‍ത്ത് 8000 രൂപയാണ് നല്‍കുന്നത്.