എയര്‍ബസ് എ 380 വിമാനം കെട്ടിവലിച്ച് ദുബായ് പൊലീസ് ലോക റെക്കോര്‍ഡിട്ടു: വീഡിയോ കാണാം

single-img
10 November 2017

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ദുബായ് പൊലീസിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ വിമാനം 100 മീറ്റര്‍ കെട്ടിവലിച്ച് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. 302.68 ടണ്‍ ഭാരമുള്ള എമിറേറ്റ്‌സ് എയര്‍ബസ് എ380 വിമാനമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ 100 മീറ്റര്‍ വലിച്ചു നീക്കിയത്.

ഇതോടെ, 218.56 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചു നീക്കിയ ഹോങ്കോങ്ങിന്റെ റെക്കോര്‍ഡാണ് ദുബായ് തകര്‍ത്തത്. ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖാലിഫ അല്‍ മാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ ഹുദ കസബില്‍ നിന്നും പുതിയ റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.