ധോണിയുടെ ഡാന്‍സ് കണ്ട് തലതല്ലി ചിരിച്ച് ഭാര്യ സാക്ഷി: ലീക്കായ വീഡിയോ വൈറല്‍

single-img
10 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ സൂപ്പര്‍ കൂള്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. 2012ല്‍ റിലീസായ ബോളിവുഡ് ചിത്രം ദേസി ബോയ്‌സിലെ ഛക് മാര്‍ഗെ എന്ന പാട്ടിന് അനുസരിച്ചാണ് ധോണി ചുവട് വെക്കുന്നത്.

വീഡിയോ ഇപ്പോഴാണ് പുറത്തുവന്നതെങ്കിലും എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭാര്യ സാക്ഷിയും ധോണിക്കൊപ്പം വീഡിയോയിലുണ്ട്.