‘ജിഎസ്ടി, ജിഎസ്ടി എന്നു പറഞ്ഞാലെന്താ?; എനിക്കിതുവരെ മനസ്സിലായിട്ടില്ല’: ബിജെപി ഭക്ഷ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറല്‍; നാണംകെട്ട് പാര്‍ട്ടി

single-img
10 November 2017

മധ്യപ്രദേശ് ഭക്ഷ്യമന്ത്രി ഓംപ്രകാശ് ധുര്‍വെയുടെ പ്രസംഗം ബിജെപിക്ക് ആകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ജിഎസ്ടിയെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രിയും മുന്നണിയും പാടുപെടുന്നതിനിടെയാണ് സ്വന്തം മന്ത്രി തന്നെ പുതിയ നികുതിയെക്കുറിച്ച് അറിയില്ല എന്നു പറഞ്ഞിരിക്കുന്നത്.

നോട്ട് നിരോധന വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു മധ്യപ്രദേശ് ഭക്ഷ്യമന്ത്രിയുടെ പരാമര്‍ശം. എനിക്കിതുവരെ ജിഎസ്ടി മനസ്സിലായിട്ടില്ല, അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല.

ബിസിനസ്സുകാര്‍ക്ക് പോലും ഒരുപക്ഷെ മനസ്സിലായിക്കാണില്ല. സര്‍ക്കാരിന്റെ നടപടി സാവധാനം ജനങ്ങള്‍ക്ക് മനസ്സിലാകും,; ധുര്‍വെ പറയുന്നു. ധുര്‍വെയുടെ പ്രസംഗം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.