ദ്രാവിഡിനോട് കടുത്ത പ്രണയമായിരുന്നുവെന്ന് അനുഷ്‌കയുടെ വെളിപ്പെടുത്തല്‍

single-img
10 November 2017

ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും തമ്മില്‍ കടുത്ത പ്രണയമാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പഴയ പ്രണയം അനുഷ്‌ക തുറന്നു പറഞ്ഞിരിക്കുന്നത്. തെലുങ്ക് സ്റ്റഫ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക മനസ്സ് തുറന്നത്.

രാഹുല്‍ ദ്രാവിഡാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം. കുട്ടിക്കാലം മുതലേ അദ്ദേഹത്തോട് എനിക്ക് കടുത്ത ആരാധനയാണ്. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി ഞാന്‍ പ്രണയത്തിലായെന്നും അനുഷ്‌ക വെളിപ്പെടുത്തുന്നു.