പ്രഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്റർ രൂപീകരിച്ചു.

single-img
10 November 2017

Support Evartha to Save Independent journalism

കഴക്കൂട്ടം: പുതുതായി രൂപം നല്‍കിയ കോണ്‍ഗ്രസ്‌ പോഷകസംഘടനയായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്റർ രൂപീകരിച്ചു.പ്രഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള വിഭാഗമെന്ന നിലയിലാണ്‌ ഇതു പ്രവര്‍ത്തിക്കുക. സാമൂഹിക മാധ്യമങ്ങളിലും പ്രഫഷണലുകൾക്കിടയിലും സ്വീകാര്യനായ ശശി തരൂരാണു ദേശിയതലത്തിൽ സംഘടനയെ നയിക്കുന്നത്.

വനിതാ ശാക്തീകരണം, ജോലി, നികുതി ഘടന, വിദ്യാഭ്യാസം, മാലിന്യ നിർമാർജനം തുടങ്ങി വിവിധ വിഷയങ്ങൾക്കായി ഇതിൽ ​പ്രത്യേക വിഭാഗങ്ങളുണ്ട്​. ആദായനികുതി നൽകുന്നവർക്കാണ് പ്രഫഷനൽസ് കോൺഗ്രസിൽ അംഗത്വത്തിന് അർഹത. രാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന പ്രഫഷനലുകളെ രാഷ്ട്രീയ മുഖ്യധാരയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്ന്​ ശശി തരൂർ പറഞ്ഞു.

ഡോ മാത്യു കുഴൽനാടനാണു സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ.തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്ററിൽ പ്രവർത്തിക്കുവാൻ താൽപര്യപ്പെടുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം +919048035606