തിരുവനന്തപുരത്ത് കൂട്ട ബലാത്സംഗത്തിനിരയായ 28കാരി രണ്ടാമതും പ്രസവിച്ചു

single-img
9 November 2017

തിരുവനന്തപുരം: കൂട്ട ബലാത്സംഗത്തിനിരയായ 28കാരി രണ്ടാമതും പ്രസവിച്ചു. തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയിലാണ് സംഭവം. വര്‍ഷങ്ങളായി പീഡനത്തിനിരയായിരുന്ന യുവതി അഞ്ച് ദിവസം മുന്‍പാണ് രണ്ടാമതും പ്രസവിച്ചത്.

മാനസിക വൈകല്യമുള്ള യുവതിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് സമീപപ്രദേശത്തുള്ളവര്‍ യുവതിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന യുവതി പതിനൊന്ന് വര്‍ഷം മുന്‍പാണ് ആദ്യമായി പ്രസവിച്ചത്.

ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് അറിയാതെയാണ് യുവതി രണ്ട് കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത്. തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയില്‍ കാടിനോട് ചേര്‍ന്നുള്ള വീട്ടിലാണ് പ്രായമായ അമ്മയും 28കാരിയും അവരുടെ മകനും താമസിക്കുന്നത്. മാനസിക വൈകല്യമുള്ള അമ്മയെയും യുവതിയെയും നിരവധി പേരാണ് ലൈംഗികമായി ചൂഷണം ചെയ്തത്.

ഉത്തരവാദി ആരെന്നറിയാതെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയും യുവതിക്ക് ജന്മം നല്‍കിയത്. മാനസിക പ്രശ്‌നങ്ങളുള്ള യുവതിയുടെ അമ്മയും ഒട്ടേറെതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്. ദിവസേന ലൈംഗിക പീഡനത്തിനിരയാകുന്ന യുവതി പതിനൊന്ന് വര്‍ഷം മുന്‍പാണ് ആദ്യമായി ഗര്‍ഭം ധരിച്ചത്.

എന്നാല്‍ ഈ ഗര്‍ഭത്തിന്റെ ഉത്തരവാദിയാരെന്ന് യുവതിക്കറിയില്ല. പതിനൊന്ന് വര്‍ഷം മുന്‍പ് ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ഓട്ടിസവുമുണ്ട്. കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ യുവതി രണ്ടാമതും പ്രസവിച്ച കാര്യം കഴിഞ്ഞദിവസമാണ് പുറംലോകമറിയുന്നത്.

രണ്ടാമത്തെ ഗര്‍ഭത്തിന് ഉത്തരവാദി കുമാരന്‍ ആണെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ പേരാണോ എന്ന് യുവതിക്ക് അറിയില്ല. വീട്ടില്‍ വരുന്ന സമയത്ത് ആള്‍ക്കാര്‍ പറയുന്ന പേരുകള്‍ മാത്രമാണ് യുവതിക്ക് ഓര്‍മ്മയുള്ളത്. റോഡില്‍ നിന്നും അകലെയായി കാടിനോട് ചേര്‍ന്നാണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്. അടുത്തൊന്നും മറ്റു വീടുകളുമില്ല. അതിനാല്‍ രാത്രിയും പകലുമായി നിരവധിപേരാണ് യുവതിയെ ചൂഷണം ചെയ്യാനായി വീട്ടിലെത്തുന്നത്.