കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിന് മുമ്പ് ദേശീയഗാനം പാടിച്ചില്ല: മറന്നു പോയെന്ന് കെ.സി.എ

single-img
9 November 2017

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി 20 മത്സരത്തിന് മുമ്പ് ദേശീയ ഗാനം പാടിക്കാതിരുന്നത് വിവാദമാകുന്നു. ഗ്രീന്‍ഫീല്‍ഡിലെ ആദ്യ കളിയായിരുന്നു ഇത്. മഴ കാരണം രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ കളി എട്ടോവറാക്കി ചുരുക്കിയിരുന്നു.

സംഭവത്തില്‍ വിശദീകരണവുമായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് രംഗത്തെത്തി. മത്സരം തുടങ്ങാനുള്ള തിരക്കിനിടയില്‍ ദേശീയഗാനം പാടിക്കാന്‍ മറന്നു പോയതാണെന്നും ആരും ഓര്‍മ്മിപ്പിച്ചിരുന്നില്ലെന്നും ജയേഷ് ജോര്‍ജ്ജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജോര്‍ജ്ജ് പറഞ്ഞു.