ആര്യാടന്‍, ഹൈബി, അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ സരിതയെ പലതവണ പീഡിപ്പിച്ചു; വേണുഗോപാല്‍ ബലാല്‍സംഗം ചെയ്തു; ഐജി പദ്മകുമാര്‍ പീഡനത്തിന് പുറമെ ടെലിഫോണിക് സെക്‌സും

single-img
9 November 2017

ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്ന് സോളാര്‍ കമ്മീഷന്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. കത്തില്‍ പേരുള്ളവര്‍ക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട്.

ഇത് ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണ്. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണം. ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. ടീം സോളാര്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി.

ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള സരിതയുടെ കത്തിലെ ഭാഗങ്ങള്‍ 117ആം പേജിലാണുള്ളത്. ലൈംഗിക ആരോപണം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 16 പേരുടെ പേരുകള്‍ ഈ കത്തിലുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. 2.16 കോടി രൂപ സരിതയില്‍നിന്ന് കൈപ്പറ്റി.

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.

ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദ് സരിതയെ പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചതായും 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. നസറുള്ള വഴി 7 ലക്ഷം രൂപയും അനില്‍ കുമാര്‍ കൈപ്പറ്റി.

മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്.

കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. വേണുഗോപാല്‍ സരിതയെ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസ് കെ മാണി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.

കെ.പത്മകുമാര്‍ കല്ലൂരിലെ ഫഌറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. ടെലിഫോണ്‍ സെക്‌സ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി പളനിമാണിക്യവും പീഡിപ്പിച്ചു. കൂടാതെ 25 ലക്ഷം രൂപ കൈകൂലി വാങ്ങി. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം ഹോട്ടലില്‍ പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസിലെ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചത്. 15 മിനിറ്റ് നേരത്തേക്കെന്നു തീരുമാനിച്ച പ്രത്യേക സഭാസമ്മേളനം 40 മിനിറ്റ് നീണ്ടു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി പറഞ്ഞു.