സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലിഫ് ഹൗസില്‍വച്ച് നിരവധി തവണ ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് സരിത: ഉമ്മന്‍ ചാണ്ടിക്കെതിരെ ശബ്ദ, ദൃശ്യ തെളിവുകളും

single-img
9 November 2017

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. 2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പണം കൈമാറിയത് ക്‌ളിഫ് ഹൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലിഫ് ഹൗസില്‍ വെച്ച് നിരവധി തവണ വദനസുരതം ചെയ്യിച്ചു. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സരിതയുമായി പരിചയമില്ലെന്നും ബന്ധമില്ലെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വാദത്തെ പൊളിക്കുന്ന ശബ്ദ, ദൃശ്യ തെളിവുകളും റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 2011 മുതലെങ്കിലും സരിതയും സോളാര്‍ ടീമുമായും ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

സോളാര്‍ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ടീം സോളാറും സരിതയും ബിജുവുമായും ബന്ധമുണ്ടെന്ന് പ്രസ്താവിക്കുന്ന അഞ്ച് പ്രധാന തെളിവുകള്‍ ഉപറിപ്പോര്‍ട്ടായാണ് ചേര്‍ത്തിരിക്കുന്നത്. സരിതയും ബിജുവും ടീം സോളാറിന്റെ തലപ്പത്തുള്ള ആള്‍ക്കാരാണെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നെന്നതിന്റെ തെളിവുകളില്‍ പ്രധാനമായി ചേര്‍ത്തിരിക്കുന്നത് 2011 ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിത ടെന്നി ജോപ്പനോട് അനുവാദം ആവശ്യപ്പെട്ടതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ടെന്നി ജോപ്പനുമായി ബന്ധപ്പെടുകയും പിറ്റേന്ന് വരാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുകയും ചെയ്തതാണ് ഒരു തെളിവായി പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ ടീം സോളാറിന്റെ സിഇഒ ബിജുരാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയുമായി എറണാകുളത്ത കൂടിക്കാഴ്ച നടത്തി വ്യക്തിപരമായ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യം ഉമ്മന്‍ചാണ്ടി ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. ഇത് രണ്ടും ഉമ്മന്‍ചാണ്ടിക്ക് സരിതയെയും ബിജു രാധാകൃഷ്ണനെക്കുറിച്ചും അറിയാം എന്നതിന്റെ പ്രധാന തെളിവായി മാറുന്നെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

സരിത ഹാജരാക്കിയ പുതുപ്പള്ളിയിലെ പ്രബലനായ രാഷ്ട്രീയക്കാരന്‍ തോമസ് കൊണ്ടോട്ടിയുമായുള്ള ശബ്ദ സന്ദേശത്തിന്റെ സിഡി തെളിവായി നല്‍കിയിട്ടുണ്ട്. സോളാര്‍ അഴിമതിയെ ബന്ധിപ്പിക്കുന്ന തെളിവായി ഇത് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ കാണിച്ചിട്ടുണ്ട്. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിഎന്‍ മാധവന്‍ എംഎല്‍എയുടെ ശബ്ദ സന്ദേശത്തിന്റെ തെളിവുകളും വെച്ചിട്ടുണ്ട്.

ഇതിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ ഒരു കോണ്‍ഗ്രസ് പ്രമുഖനായ മൗണ്‍സിയോണ്‍ ഗ്രൂപ്പിന്റെ തലവന്‍ ഏബ്രഹാം കരമണ്ണില്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ പോകുമ്പോള്‍ സരിതയുടെ ഡ്രൈവര്‍ വേണുകുമാറിനോട് സോളാര്‍കേസ് ഒത്തുതീര്‍പ്പാക്കാന്‍ സംസാരിക്കുന്നതിന്റെ ദൃശ്യവും തെളിവായി വെച്ചിട്ടുണ്ട്. ഇതെല്ലാം 2011 അവസാനം മുതലെങ്കിലും മുഖ്യമന്ത്രിക്ക് ടീം സോളാറിനെക്കുറിച്ച് അറിയാമായിരുന്നെന്നതിന്റെ തെളിവാണെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു.

സരിതയുടെ കത്തും റിപ്പോര്‍ട്ടിന്റെ ഭാഗമായി വള്ളിപുള്ളി വിടാതെ മുഖ്യമന്ത്രി എംപിമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായുള്ള കത്ത് അതേ രീതിയില്‍ വെച്ചിട്ടുണ്ട്. അവര്‍ ഉന്നയിച്ച പരാതി എന്ന് പറഞ്ഞണ് വെച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ചേര്‍ത്തിട്ടുണ്ട്.

ലൈംഗിക സംതൃപ്തിയേയും കൈക്കൂലിയയി കണക്കാക്കണം. സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ട്. കത്തില്‍ പേരുള്ളവര്‍ക്ക് സരിതയുമായും അവരുടെ അഭിഭാഷകരുമായും ബന്ധമുണ്ടെന്നും ഇവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആര്യാടന്‍ ഉള്‍പ്പെടെ സോളാര്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2013 ജൂലൈ 19ന് സരിത എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടിലും ഉള്ളത് എന്ന് വ്യക്തമായി. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം.

കത്ത് ഇങ്ങനെ.

‘ഞാന്‍ കത്തില്‍ എഴുതിയതെല്ലാം സത്യമാണ്. ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് എഴുതിയത്. തെറ്റായി ഒന്നും എഴുതിയിട്ടില്ല. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. കത്തിലെഴുതിയ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ രണ്ട് കുട്ടികളുടെ മാതാവാണ്.

ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, എന്റെ അച്ഛന്റെ തല്‍സ്വരൂപമായ ഉമ്മന്‍ചാണ്ടി സാര്‍ എന്നെ കണ്ടിട്ടേയില്ല അല്ലേ? സന്തോഷമായി. ഉമ്മന്‍ചാണ്ടി സാര്‍ എന്നെ മാത്രമല്ല, ഒരു സ്ത്രീയെയും കാണാറില്ലല്ലോ. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് എന്തുമാകാം. സിഎമ്മിന് നിഷേധിക്കാം.

കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മന്‍ചാണ്ടി സാര്‍…എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലിഫ് ഹൗസില്‍വച്ച് ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. …..അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാന്‍. എന്റെ കമ്പനിയില്‍ പ്രോബഌ ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ?

ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, താങ്കള്‍ എന്റെ കൈയില്‍നിന്നും കമ്പനിയില്‍നിന്നും സോളാര്‍ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ലിഫ് ഹൗസില്‍ കൊണ്ടുവന്ന് ഞാന്‍ പണം നല്‍കിയില്ലേ? പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിളവഴി നല്‍കിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച് പണം വാങ്ങിയില്ലേ? വന്‍കിട സോളാര്‍ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടന്‍ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോള്‍ തള്ളിപ്പറഞ്ഞത്? ‘ സരിത കത്തില്‍ പറയുന്നു.

അതിനിടെ ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. കത്തില്‍ പേരുള്ളവര്‍ക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട്.

ഇത് ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണ്. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണം. ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. ടീം സോളാര്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദ് സരിതയെ പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചതായും 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. നസറുള്ള വഴി 7 ലക്ഷം രൂപയും അനില്‍ കുമാര്‍ കൈപ്പറ്റി.

മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് പുറമെ, ടെലിഫോണിക് സെക്‌സും ബംഗളൂരിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്.

കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. വേണുഗോപാല്‍ സരിതയെ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസ് കെ മാണി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.

കെ.പത്മകുമാര്‍ കല്ലൂരിലെ ഫഌറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. ടെലിഫോണ്‍ സെക്‌സ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി പളനിമാണിക്യവും പീഡിപ്പിച്ചു. കൂടാതെ 25 ലക്ഷം രൂപ കൈകൂലി വാങ്ങി. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം ഹോട്ടലില്‍ പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസിലെ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചത്. 15 മിനിറ്റ് നേരത്തേക്കെന്നു തീരുമാനിച്ച പ്രത്യേക സഭാസമ്മേളനം 40 മിനിറ്റ് നീണ്ടു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി പറഞ്ഞു.