പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് വാഗമണ്ണിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവും സുഹൃത്തും പിടിയിൽ

single-img
9 November 2017

17കാരിയെ വാഗമണ്ണിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവും സുഹൃത്തും പിടിയിൽ. വൈക്കം ചെമ്മനത്തുകര സ്വദേശി ജിഷ്‌ണു (21), കാർ ഡ്രൈവർ വാഴമല സ്വദേശി മനു എന്നിവരെയാണ് വൈക്കം എസ്.ഐ കെ.എസ് സ്വാഹിൽ അറസ്റ്റ് ചെയ്‌തത്.

വൈക്കത്തെ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണുവും മനുവും ചേർന്ന് സ്‌കൂളിനു മുന്നിൽ നിന്നു പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകുന്നതായി വിവരം ലഭിച്ചത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരെയും കണ്ടെത്തി. പെൺകുട്ടിയെ ചോദ്യം ചെയ്‌തതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സ്‌കൂളിൽ പോകുന്ന വഴി പെൺകുട്ടിയുമായി ജിഷ്‌ണു അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും, ബൈക്കും പിടിച്ചെടുത്തു.