കീര്‍ത്തി സുരേഷിന് വീണുപരിക്കു പറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ മറ്റൊരു നടിയുടേത്

single-img
9 November 2017


https://www.youtube.com/watch?v=P9_B8R7pGWI

സിനിമാ ചിത്രീകരണത്തിനിടെ കീര്‍ത്തി സുരേഷിന് വീണുപരിക്കു പറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ മറ്റൊരു നടിയുടേത്. ‘കീര്‍ത്തി സുഖമായിരിക്കുന്നു. ആ പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ആ വീഡിയോയില്‍ പരിക്കു പറ്റിവീഴുന്ന നടി കീര്‍ത്തിയല്ല.

കീര്‍ത്തി ഷൂട്ടിങ് തിരക്കിലാണെന്നും’ നടിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാവിത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കീര്‍ത്തി തെന്നി വീണെന്നും പരിക്കു പറ്റിയെന്നുമായിരുന്നു പ്രചരണങ്ങള്‍. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പാറക്കെട്ടില്‍ കാല്‍വഴുതി വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്.