ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് മടങ്ങവേ ഭാര്യയെയും മക്കളെയും കാണാതായി; ഏഴു വര്‍ഷത്തിനു ശേഷം കണ്ടെത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം

single-img
9 November 2017

സലാല: ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് മടങ്ങവേ കാണാതായ ഭാര്യയെയും മക്കളെയും ഭര്‍ത്താവ് കണ്ടെത്തിയത് സുഹൃത്തായ കാമുകനൊപ്പം. ഏഴുവര്‍ഷം മുന്‍പു ഒമാനിലെ സലാലയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കാണാതായ ധന്‍ബാദ് സ്വദേശി ബിനോദ് കുമാറിന്റെ ഭാര്യ പ്രിയാറാണിയെയും പത്തുവയസ്സായ ഇരട്ട ആണ്‍കുട്ടികളെയുമാണു കാമുകന്‍ മുഹമ്മദ് മുന്നയ്‌ക്കൊപ്പം ജംഷഡ്പുരിലെ മങ്കോയില്‍ വെച്ച് കണ്ടെത്തിയത്.

സലാലയിലെ മള്‍ട്ടി നാഷനല്‍ കമ്പനി ജീവനക്കാരായിരുന്നു മുന്നയും ബിനോദ് കുമാറും. ജംഷഡ്പുര്‍ സ്വദേശിയായ ഒരാള്‍ ഭാര്യയെയും രണ്ടു മക്കളെയും തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസിനു കഴിഞ്ഞദിവസം ബിനോദ് ട്വിറ്ററിലൂടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെയും മക്കളെയും കണ്ടെത്താനായതെന്ന് ബിനോദ് കുമാര്‍ വ്യക്തമാക്കി.

ഭാര്യയെയും മക്കളെയും കാണാതായ ഉടന്‍ ഡല്‍ഹി പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്നു സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ഏല്‍പിച്ചതോടെയാണു ഭാര്യയും മക്കളും ജംഷഡ്പുരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണു മുന്ന.