സിംഹങ്ങളുടെ നേര്‍ക്ക് യുവാക്കളുടെ പരാക്രമം: വീഡിയോ വൈറല്‍

single-img
9 November 2017

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ വന്യജീവിസങ്കേതത്തില്‍ ബൈക്കിലെത്തിയ യുവാക്കള്‍ സിംഹങ്ങളെ പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സിംഹകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ ഭയപ്പെടുത്തി പായിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. ബൈക്കിന്റെ വരവിലും ശബ്ദത്തിലും അസ്വസ്ഥരായി സിംഹങ്ങള്‍ ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുജറാത്ത് വനം വകുപ്പ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.