ഗായകനായി നടന്‍ വിക്രം: മകളുടെ വിവാഹസല്‍ക്കാര ചടങ്ങിലെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
8 November 2017

https://www.youtube.com/watch?time_continue=25&v=Uy7MHoRMtJs

ഒക്ടോബര്‍ 30ന് ആയിരുന്നു നടന്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹം. ഡി.എം.കെ.പ്രസിഡന്റ് എം. കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍. ചെന്നൈ ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ചടങ്ങുകള്‍ക്ക് ശേഷമാണ് സുഹൃത്തുക്കള്‍ക്കായി ചൊവ്വാഴ്ച ആര്‍.എ.പുരം മേയര്‍ രാമനാഥന്‍ ഹാളില്‍ വിവാഹ സല്‍ക്കാരം നടത്തിയത്. സിനിമാരംഗത്ത് നിന്ന് അജിത്, വിജയ് തുടങ്ങിയവര്‍ സല്‍ക്കാരത്തിനെത്തിയിരുന്നു. ഇതിനിടെ സല്‍ക്കാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്‌ക്കെത്തിയ ഗായകരുടെ നിര്‍ബന്ധപ്രകാരമാണ് വിക്രം മൈക്ക് കയ്യിലെടുത്ത് അതിഥികളെ ഞെട്ടിച്ചത്.

പി.സി ശ്രീരാം സംവിധാനം ചെയ്ത മീര എന്ന ചിത്രത്തിലെ ‘ഓ ഓ ബട്ടര്‍ഫ്‌ളൈ’ എന്ന ഗാനമാണ് വിക്രം വേദിയില്‍ പാടിയത്.