ദമ്പതികള്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കാണാതായി: ഇനി ആരും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
8 November 2017

മാന്‍ഫോഴ്‌സ് കോണ്ടം കമ്പനി തയ്യാറാക്കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ദമ്പതികള്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കാണാതാകുന്നതാണ് വീഡിയോയുടെ പശ്ചാത്തലം. അഞ്ച് ദമ്പതികളില്‍ ഒരാള്‍ തങ്ങളുടെ സ്വകാര്യത വീഡിയോയില്‍ പകര്‍ത്താറുണ്ടെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള ആളുകള്‍ക്ക് അവബോധം നല്‍കുന്നതിനായാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് പോലെ, സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ മാറ്റിവയ്‌ക്കേണ്ടതാണെന്ന് പരസ്യം മുന്നറിയിപ്പ് നല്‍കുന്നു.