തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരാണെന്ന് നാളെ അറിയാമെന്ന് ഉമ്മന്‍ ചാണ്ടി

single-img
8 November 2017

സോളാര്‍ കേസില്‍ തെറ്റ് ചെയ്യാത്തതിനാല്‍ ഒരു ആശങ്കയും ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരാണെന്ന് നാളെ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ യുഡിഎഫ് നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന കോടിയേരിയുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും ഇല്ലാത്തതിനാല്‍ യു.ഡി.എഫിന്റെ ഭാഗത്ത് നിന്നും പക്വമായ മറുപടിയാണ് ലഭിച്ചിട്ടുള്ളത്. നിയമത്തിന്റെ മുന്നില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. കാരണം തെറ്റ് ചെയ്തങ്കിലല്ലേ ഭയപ്പെടേണ്ട കാര്യമുള്ളൂ എന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.