നോട്ട് അസാധുവാക്കിയതോടെ വേശ്യാവൃത്തി കുറഞ്ഞെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്

single-img
8 November 2017

നോട്ട് അസാധുവാക്കല്‍ മൂലം വേശ്യാവൃത്തിയില്‍ ഗണ്യമായ കുറവുണ്ടായതായി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. വേശ്യാവൃത്തി കൂടാതെ ക്വട്ടേഷന്‍ കൊലകളിലും, കശ്മീരിലെ കല്ലേറിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

‘ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളിലേക്ക് കടത്തപ്പെടുന്നുണ്ട്. ഇതിന് ഇടനിലക്കാര്‍ വന്‍ തുകകള്‍ കൈപറ്റുന്നുമുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷം അത്തരമൊരു പ്രവണതയില്‍ കാര്യമായ മാറ്റമുണ്ടായെന്നും രവി ശങ്കര്‍ പ്രസാദ് അവകാശപ്പെടുന്നു.

ഇന്ത്യയെ സത്യസന്ധമായ ഒരു രാജ്യമായി പരിവര്‍ത്തിപ്പിക്കാന്‍ നടത്തിയ ഒരു ശ്രമത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കലെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.