നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങളുടെ വീഡിയോയുമായി മോദി

single-img
8 November 2017

നോട്ട് നിരോധന വാര്‍ഷികം കള്ളപ്പണ വിരുദ്ധദിനമായി കേന്ദ്രം ആചരിക്കുന്നതിന്റെ ഭാഗമായി തീരുമാനത്തിന്റെ ഗുണഫലങ്ങള്‍ വിശദീകരിച്ച് വീഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഹിന്ദി ഭാഷയിലുള്ള ഏഴു മിനിറ്റിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് മോദി പറഞ്ഞിരുന്നു. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അഴിമതിയും കള്ളപ്പണവും മൂലം ജനങ്ങള്‍ ആശയറ്റു കഴിയുമ്പോഴാണു മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതെന്നു വ്യക്തമാക്കിയാണ് വിഡിയോ ആരംഭിക്കുന്നത്. അധികാരത്തിലെത്തി ആദ്യദിനം തന്നെ കള്ളപ്പണ വേട്ട മോദി സര്‍ക്കാര്‍ ആരംഭിച്ചു.

കള്ളപ്പണം കണ്ടെത്താന്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണമെന്ന തീരുമാനം മുന്‍പു മറ്റൊരു സര്‍ക്കാരും പരിഗണിച്ചിരുന്നില്ല. ചെറിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും നോട്ട് റദ്ദാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

അഴിമതിക്കെതിരെ പോരാടാനും അതിന്റെ ഭാഗമായി വരുന്ന ബുദ്ധിമുട്ടുകള്‍ അവഗണിക്കാനും ജനങ്ങളും തീരുമാനമെടുത്തെന്നും വിഡിയോയില്‍ പറയുന്നുണ്ട്.