ഇടിക്കൂട്ടില്‍ പ്രായം പ്രശ്‌നമല്ലെന്നു തെളിയിച്ച് മേരി കോം: ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

single-img
8 November 2017

ഇടിക്കൂട്ടില്‍ പ്രായം പ്രശ്‌നമല്ലെന്നു തെളിയിച്ച് ഇന്ത്യയുടെ എം.സി.മേരികോമിനു ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിനാലുകാരിയായ മേരി കോം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ തന്റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്.

രാജ്യസഭാ എംപി കൂടിയാണ് മണിപ്പൂരില്‍നിന്നുള്ള ഈ മുപ്പത്തഞ്ചുകാരി. ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന്റെ അഞ്ചാം സ്വര്‍ണ നേട്ടമാണിത്.