ദുബായില്‍ വാട്‌സാപ്പ് വഴി പെണ്‍വാണിഭം നടത്തിയ പ്രവാസി വീട്ടമ്മയും മകളും പിടിയില്‍: നിരവധി യുവതികള്‍ കെണിയിലായതായി കണ്ടെത്തി

single-img
8 November 2017

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ വഞ്ചിച്ചു ദുബായിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന വീട്ടമ്മയും മാതാവും കുടുങ്ങി. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇയിലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്.

ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇറാഖ് സ്വദേശികളായ 31 വയസുള്ള വീട്ടമ്മയും അവരുടെ 64 വയസുള്ള മാതാവുമാണ് 15നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മനുഷ്യക്കടത്തിലൂടെ കൊണ്ടുവരുന്നത്.

വയസ് തിരുത്തി നിയമ വിരുദ്ധമായാണ് കുട്ടികളെ യുഎഇയിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ വാട്‌സ് ആപ്പ് വഴിയാണ് പുരുഷന്മാരെ വാണിഭത്തിന് ക്ഷണിച്ചിരുന്നത്. കൂടുതലും സംഘര്‍ഷ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്.

ഇറാഖില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയാണ് രക്ഷപ്പെട്ടതും പോലീസിനോട് പരാതിപ്പെട്ടതും. നിരവധി പെണ്‍കുട്ടികളെ വീട്ടമ്മയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഭീഷണിപ്പെടുത്തിയാണ് 2013ല്‍ തന്നെ യുഎഇയില്‍ കൊണ്ടുവന്നതെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി.

തന്റെ സഹോദരിയെയും പെണ്‍വാണിഭ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നു. തന്റെ ചിത്രങ്ങള്‍ വാട്‌സാപ് വഴി അയച്ചു കൊടുത്താണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. 12 വയസുള്ള സഹോദരിയെ ഇറാഖില്‍ വച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുവന്നതെന്ന് ഇരയായ മറ്റൊരു പെണ്‍കുട്ടിയും പറഞ്ഞു.

ദുബായിലെ വില്ലയില്‍ വച്ചു ചില കടലാസുകളില്‍ ഒപ്പിടാന്‍ പറഞ്ഞിരുന്നു. വിസയുടെ ആവശ്യത്തിനായാണ് എന്നാണ് പറഞ്ഞത്. പക്ഷേ, ഒരു സിറിയന്‍ പൗരനുമായുള്ള വിവാഹത്തിന്റെ എഗ്രിമെന്റ് ആയിരുന്നു ഇത്. കേസില്‍ ആരോപിതയായ 31 വയസുള്ള യുവതിയുടെ സുഹൃത്താണ് ഈ സിറിയന്‍ പൗരന്‍.

വില്ലയില്‍ നിന്നും മറ്റുവില്ലകളിലേക്കും സ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കും ആവശ്യക്കാരെ തേടി പോകുന്നതിനുള്ള സൗകര്യത്തിനാണ് ഈ കരാറെന്ന് ഇരയായ മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം ഖവാനീജിലെ വില്ലയില്‍ റെയ്ഡ് നടത്തി. ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ദുബായ് ഫൗണ്ടേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് വീണ്ടും നവംബര്‍ 28ന് പരിഗണിക്കും.