ബിജെപി സംഘ്പരിവാര്‍ വാദങ്ങള്‍ തള്ളി: ടിപ്പു ജയന്തി ആഘോഷം തടയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

single-img
7 November 2017


ബംഗളൂരു: നവംബര്‍ 10ന് സംസ്ഥാനത്ത് നടക്കുന്ന ടിപ്പു ജയന്തി ആഘോഷം തടയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ടിപ്പു ജയന്തിക്കെതിരായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി. കൊഡഗു ജില്ലയില്‍ ടിപ്പു ജയന്തി ആഘോഷം തടയണമെന്നും അത് മതസൗഹാര്‍ദം തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി കെ.പി മഞ്ജുനാഥാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

2015ല്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായ വര്‍ഗീയ ലഹള ഉണ്ടായിരുന്നുവെന്നും അതിനാല്‍ ആഘോഷം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ആയിരക്കണക്കിന് കൊഡഗ് നിവാസികളെ ടിപ്പു സുല്‍ത്താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. നവംബര്‍ 10നുള്ള ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളെ എതിര്‍ത്ത് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.