സൗദിയില്‍ ഫാമിലി ലെവി നിര്‍ത്തലാക്കിയിട്ടില്ല: സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ധനകാര്യ മന്ത്രാലയം

single-img
7 November 2017

സൗദി അറേബ്യയില്‍ കഴിയുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫാമിലി ലെവി നിര്‍ത്തലാക്കിയിട്ടില്ലെന്ന് ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണ്.

കഴിഞ്ഞ ജൂലായില്‍ നടപ്പിലാക്കിയ ഫാമിലി ലെവി പ്രകാരം ഒരു പ്രവാസി സൗദിയിലുള്ള ഓരോ കുടുംബാംഗത്തിനും വേണ്ടി നൂറു റിയാല്‍ വീതം മാസംതോറും അടയ്ക്കണം. 2020 വരെ ഓരോ വര്‍ഷവും ഇത് നൂറു റിയാല്‍ വീതം കൂടി വരും.

ലെവി മൂലമുണ്ടായ അധിക സാമ്പത്തിക ബാധ്യത താങ്ങാനാവാത്ത മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു കൊണ്ടിരിക്കുകയാണ്.