പെട്രോള്‍ ഡീസല്‍ വില കുത്തനെ കൂടാന്‍ സാധ്യത

single-img
7 November 2017

ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് വിലവര്‍ധന തുടരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഏഷ്യയിലെ വികസ്വര വിപണികളായ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ ഓയില്‍ വില വര്‍ധനവ് ഇടയാക്കും. പണപ്പെരുപ്പം കുതിക്കാനും അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കാനും അത് ഇടയാക്കും.

കമ്പനികളുടെ ലാഭത്തെ കാര്യമായി ഇത് ബാധിക്കുകയും ചെയ്യും. ആര്‍ബിഐയുടെ നിരക്ക് വര്‍ധനയും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. രാജ്യത്തെ ഇന്ധന വില വരുംദിവസങ്ങളിലും കൂടാനാണ് സാധ്യത. രാജ്യത്തെ ഓഹരി വിപണിയെയും അസംസ്‌കൃത എണ്ണവില ബാധിക്കുന്നതാണ്.