ഗംഭീറിനെതിരെ ബോള്‍ ചെയ്ത് മൂന്നു വയസ്സുകാരി മകള്‍: വീഡിയോ വൈറല്‍

single-img
7 November 2017

ഗൗതം ഗംഭീര്‍ മകള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന പുതിയ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ സ്‌കൂള്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു ഇത്. ഏറ്റവും പ്രയാസമുള്ള ജോലിയാണിതെന്ന് പറഞ്ഞുകൊണ്ട് ഗംഭീര്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘മകളുടെ ബോളിങ് അവളുടെ സ്‌കൂളില്‍ നിന്ന് നേരിടുകയെന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അച്ഛന് പന്തെറിയേണ്ടത് ഓഫ്സ്റ്റംമ്പിനു പുറത്താണെന്ന് അവള്‍ക്കറിയാം’ എന്നു പറഞ്ഞുകൊണ്ടാണ് ഗംഭീറിന്റെ ട്വീറ്റ്.