തോമസ് ചാണ്ടിക്കെതിരെ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍: സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാമെന്ന് വിഎസ്

single-img
7 November 2017

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ തന്റെ തീരുമാനം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കാര്യങ്ങളിലും നിയമോപദേശം തേടണമെന്നില്ല. എന്നാല്‍ നിയമോപദേശം തേടണമെന്ന് സര്‍ക്കാരിന് ബോധ്യമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടുന്നത് സ്വാഭാവികമായ കാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തെക്കുറിച്ച് ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കൈയേറ്റം പോലുള്ള കാര്യങ്ങളെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയേണ്ടത് സര്‍ക്കാരിനാണ്. സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാം. അതിനു ശേഷം മാത്രം നടപടി സ്വീകരിക്കാമെന്നും വിഎസ് പറഞ്ഞു.