കുടിച്ചു പൂസായ ദീപികാ പദുക്കോണിനെ ചുംബിച്ച് രണ്‍ബീറിന്റെ കസിന്‍സ്; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

single-img
7 November 2017

ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ കുടിച്ചു പൂസായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഹിറ്റായതിന് പിന്നാലെയുള്ള ആഘോഷ പാര്‍ട്ടിക്കിടെ എടുത്ത രണ്ട് ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ദീപികയുടെ ഈ വിവാദ ചിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത് മുന്‍കാമുകനായ രണ്‍ബീര്‍ കപൂറിന്റെ കസിന്‍സായ അര്‍മാനും അദാര്‍ ജെയ്‌നുമാണ്. ഇരുവരുടേയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ദീപികയെ ചുംബിക്കുന്നതും ചിത്രത്തിലുണ്ട്. ഇത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ദീപിക മദ്യപിച്ച് പൂസായതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. നിരവധി കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇതിനെതിരെ വന്നിരിക്കുന്നത്. എന്നാല്‍ ദീപികയ്ക്ക് പിന്തുണയുമായും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആരാധകര്‍ക്ക് സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരേയെന്നും ഇതുവരെ മദ്യപിക്കാത്ത പുണ്യവാളന്മാരാണല്ലോ ഈ പറയുന്നതെന്നും ചോദിച്ച് പത്മാവതിക്ക് ആശംസകള്‍ നേരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അതേസമയം പ്രണയ നൈരാശ്യമാണ് ദീപികയെ ഇത്തരത്തില്‍ ലക്കുകെട്ടവളാക്കിയതെന്ന കമന്റും വന്നിട്ടുണ്ട്.