അമേരിക്കയിലെ ദേവാലയത്തിൽ വെടിവയ്പ്: 27 മരണം

single-img
6 November 2017

യുഎസിലെ ടെക്സസിൽ പ്രാർഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. വിൽസൺ കൗണ്ടിയിലുള്ള ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവയ്പുണ്ടായത്.

പ്രാദേശിക സമയം പകൽ 11.30ഓടെ പള്ളിയിലേക്കെത്തിയ തോക്കുധാരിയായ അജ്ഞാതൻ ആളുകൾക്കുനേർക്ക് നിറയൊഴിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാൾ സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.

തുടർച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു നീക്കുന്നതു കണ്ടതായും റിപ്പോർട്ടുകളുണ്ട്. സ്ഥലത്തിന്‍റെ പൂർണ നിയന്ത്രണം പോലീസും എഫ്ബിഐയും ഏറ്റെടുത്തു. സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരങ്ങൾ. സംഭവത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി.