ട്രെയിനിലെ ടോയ്‌ലെറ്റിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പിടികൂടി; പിടിയിലായത് ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാര്‍ഥികളായ പത്തനംതിട്ട സ്വദേശികള്‍

single-img
6 November 2017

ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസിലായിരുന്നു സംഭവം. തൃശൂരില്‍ നിന്നു ട്രെയിന്‍ വിട്ടതു മുതല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ യാത്രക്കാര്‍ ട്രെയിനിനുള്ളിലെ ഉദ്യോഗസ്ഥരോടു പരാതിപ്പെടുകയായിരുന്നു

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാത്ത്‌റൂം വാതില്‍ ഉള്ളില്‍ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു പൊലീസ് സംഘമെത്തി ബാത്ത് റൂം ബലം പ്രയോഗിച്ചു തുറക്കുകയായിരുന്നു. അപ്പോഴാണ് അര്‍ധനഗ്‌നരായ നിലയില്‍ രണ്ടു വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

പത്തനംതിട്ട സ്വദേശികളായ ഇവര്‍ ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥികളാണെന്നാണ് പൊലീസിനോടു പറഞ്ഞത്. രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്ത് താക്കീത് ചെയ്ത ശേഷം മാതാപിതാക്കളെ വിവരം അറിയിച്ച് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.