ഉപരോധത്തിനിടയിലും മികച്ച സുരക്ഷിത രാജ്യമായി ഖത്തര്‍

single-img
6 November 2017

സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടയിലും മികച്ച സുരക്ഷിതരാജ്യമായി ഖത്തര്‍ നിലകൊള്ളുന്നുവെന്ന് റിപ്പോര്‍ട്ട്. സുരക്ഷ, സമാധാനം, മത്സരക്ഷമത, കള്ളക്കടത്തിനും തീവ്രവാദത്തിനും എതിരേയുള്ള പോരാട്ടം തുടങ്ങിയ മേഖലകളിലെല്ലാം പ്രധാന നേട്ടങ്ങളാണ് രാജ്യം ഈ വര്‍ഷം കൈവരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ സാഹചര്യങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും, സുരക്ഷയും സമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിലൂടെ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും സംഘടനകളുടേയും വിശ്വാസം നേടാന്‍ കഴിഞ്ഞതായും, കുറ്റകൃത്യം, മയക്കുമരുന്ന് തുടങ്ങിയ കേസുകളുടെ നിരക്കില്‍ രാജ്യത്തിന് കുറവ് വരുത്താന്‍ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.