അവന്റെ പെരുമാറ്റം വെറുപ്പിക്കുന്നതാണ്; അവനെപ്പോലെ സംസാരിക്കുന്ന ആരെയും ഞാന്‍ ഇതിനുമുന്നേ കണ്ടിട്ടില്ല; അവന്‍ എന്തും പറയും: ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ച് കോഹ്‌ലി

single-img
6 November 2017

മാധ്യമപ്രവര്‍ത്തകന്‍ ഗൗരവ് കപൂറുമായുള്ള ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി യുവതാരം ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ച് മനസ് തുറന്നത്. നാവിന് ലൈസന്‍സില്ലാത്തവനെപ്പോലെയാണ് പാണ്ഡ്യ പെരുമാറുന്നതെന്നാണ് കോഹ്‌ലി പറയുന്നത്.

ഇന്ത്യന്‍ ഡ്രസിങ്ങ് റൂമില്‍ പഞ്ചാബി ഗാനങ്ങള്‍ മാത്രം വയ്ക്കുമ്പോള്‍ പാണ്ഡ്യ മാത്രം ഇംഗ്ലീഷ് ഗാനങ്ങളുടെ പിറകേയാണെന്നും വിരാട് പറയുന്നു. എല്ലാവര്‍ക്കും ഐപാഡുകള്‍ ഇല്ല പാണ്ഡ്യയ്ക്കുണ്ട്. അതില്‍ മുഴുവന്‍ ഇംഗ്ലീഷ് പാട്ടുകളാണ്.

അതിലെ അഞ്ച് വാക്കുകള്‍ പോലും മനസിലാകില്ലെങ്കിലും അദ്ദേഹം അത് മാത്രമേ കേള്‍ക്കു. അവന് മ്യൂസിക് മാത്രമേ ആവശ്യമുള്ളു അതിനനുസരിച്ച് ചുവട് വെയ്ക്കും. അത്തരം പാട്ടുകേള്‍ക്കുമ്പോഴെ ഞങ്ങള്‍ക്ക് ഇറിറ്റേഷന്‍ ആരംഭിക്കും. ടീമില്‍ മറ്റൊരു ഐ പാഡുള്ളത് എനിക്കാണ്.

അതില്‍ പഞ്ചാബി ഗാനങ്ങളാണുള്ളത്. ഹിന്ദി പ്രണയ ഗാനങ്ങളും അതിലുണ്ട്. ഡ്രസിങ് റൂം എപ്പോഴും ലൈവായി നില്‍ക്കാന്‍ അത് സഹായിക്കും.’ പാണ്ഡ്യ നാവിനു ലൈസന്‍സില്ലാതെ പോലെയാണ് സംസാരിക്കുകയെന്നും ഒരിക്കല്‍ രവിചന്ദ്ര അശ്വിനെ ‘രവികശ്യപ് അശ്വിന്‍’ എന്ന അവന്‍ വിളിച്ചെന്നും കോഹ്‌ലി പറയുന്നു.

‘ഹര്‍ദിക്കിനെപ്പോലെ സംസാരിക്കുന്ന ആരെയും ഞാന്‍ ഇതിനു മുന്നേ കണ്ടിട്ടില്ല. അവന്‍ എന്തും പറയും. രവികശ്യപ് അശ്വിന്‍ നന്നായി പന്തെറിയുമെന്നായിരുന്നു അവന്‍ കഴിഞ്ഞദിവസം പറഞ്ഞത്. പക്ഷേ ആളൊരു ശുദ്ധനാണ്’ കോഹ്‌ലി പറഞ്ഞു.