മകളുടെ വിവാഹ നിശ്ചയം ആഘോഷമാക്കി ലാല്‍; പഞ്ചാബി സ്‌റ്റൈലില്‍ ചുവടുകള്‍ വച്ച ലാലിന്റെ പ്രകടനം വൈറലാകുന്നു

single-img
6 November 2017

മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി സ്‌റ്റൈലില്‍ ചുവടുകള്‍ വച്ച ലാലിന്റെ പ്രകടനം വൈറലാകുന്നു.
എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പഞ്ചാബി തീമിലായിരുന്നു ചടങ്ങുകള്‍. ആട്ടവും പാട്ടുമൊക്കെയായി ഏറെ രസകരവും ആര്‍ഭാടം നിറഞ്ഞതുമായിരുന്നു ചടങ്ങുകള്‍.

ലാലിന്റെ നൃത്തരംഗങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ലാലിനൊപ്പം മകന്‍ ജീന്‍ പോള്‍ ലാലും മോണിക്കയും ചുവടുവയ്ക്കുന്നുണ്ട്. ആസിഫ് അലി, ഭാവന തുടങ്ങിയവര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.

https://www.youtube.com/watch?time_continue=546&v=U9N2cNdsR5Q