ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം; നാലു ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

single-img
6 November 2017

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം. ബിആര്‍ഡി ആശുപത്രിയില്‍ നാലുദിവസത്തിനിടെ 58 കുഞ്ഞുങ്ങളാണു മരിച്ചത്. ഒരുമാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളാണ് ഇതിലുള്ളത്. കമ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഓഗസ്റ്റില്‍ 63 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. കുട്ടികളുടേയും മസ്തിഷ്‌കജ്വരം ബാധിച്ചവരുടേയും വാര്‍ഡുകളിലേക്കുള്ള ഓക്‌സിജന്‍ തീര്‍ന്നതായിരുന്നു മരണകാരണം. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് വിവിധ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.