തോമസ് ചാണ്ടിയുടെ രാജി ഉടനില്ല; നിയമോപദേശം വരെ കാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനം

single-img
6 November 2017

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. തോമസ് ചാണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തോമസ് ചാണ്ടി വിഷയത്തില്‍ വിശദമായ ചര്‍ച്ചയുമുണ്ടായില്ല.

എന്നാല്‍, നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ. വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിക്ക് മാത്രമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല.

ഇതോടെ നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു. തോമസ് ചാണ്ടിക്കതിരെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതില്‍ നിയമോപദേശം വരും വരെ കാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.