സൗദിയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ സഭാ തലവന്‍ എത്തുന്നു

single-img
6 November 2017

ലെബനനിലെ കാത്തലിക് സഭയുടെ പാത്രിയര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായി സൗദിയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ക്രൈസ്തവ സഭാ തലവന്‍ സൗദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നത്.

സൗദിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് എത്തുന്ന കര്‍ദിനാള്‍ ബിഷാറ അല്‍ റായി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. വരുന്ന ആഴ്ചകളില്‍ സന്ദര്‍ശനം നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മതങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉജ്വല സന്ദേശമായിരിക്കും കര്‍ദിനാള്‍ അല്‍റായിയുടെ സൗദി സന്ദര്‍ശനം. ഇതേത്തുടര്‍ന്ന് മതങ്ങള്‍ക്കിടയിലെ കൂടുതല്‍ തുറന്ന സമീപനങ്ങളും സമ്പര്‍ക്കങ്ങളും ലക്ഷ്യം വെച്ചുകൊണ്ടുള്ള കൂടുതല്‍ കാല്‍വയ്പുകള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

പോപ്പ് അധ്യക്ഷനായ കാത്തലിക് കര്‍ദിനാള്‍ സഭയിലെ അംഗമായ അദ്ദേഹം പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് വൈദികനുമാണ്.