മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

single-img
5 November 2017

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. പല പുതിയ സിനിമകളുടേയും വ്യാജപതിപ്പ് വരാറുള്ള തമിഴ് റോക്കേഴേ്‌സ് വെബ്‌സൈറ്റാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിത്രം നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.