നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

single-img
5 November 2017

ഉയരക്കുറവു കൊണ്ട് സിനിമയില്‍ ശ്രദ്ധേയനായ നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മരണം സംഭവിച്ചത്.

അദ്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍, നാരദന്‍ കേരളത്തില്‍, വീണ്ടും, മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, രഘുവംശം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.

1974 ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെട്ടൂര്‍ പുരുഷന്‍ സിനിമ രംഗത്തേക്ക് എത്തിയത്. അദ്ഭുത ദ്വീപാണ് അവസാനം അഭിനയിച്ച ചിത്രം.