മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകണം: കോടികളുടെ കലക്ഷന്‍വച്ചു ഞാനോ നീയോയെന്ന നിലയിലാണു കാര്യങ്ങളുടെ പോക്കെന്നും ബി ഉണ്ണികൃഷ്ണന്‍

single-img
5 November 2017

മലയാള സിനിമയില്‍ അടുത്തിടെയായി ഫാന്‍ ഫൈറ്റ് കൂടുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയ വഴി മറ്റ് താരങ്ങളുടെ സിനിമകളെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയും കൂടി. ഇതിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.

മലയാളസിനിമയില്‍ ഇപ്പോള്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണ് ഉള്ളതെന്നും ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണമെന്നും സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കോടികളുടെ കലക്ഷന്‍വച്ചു ഞാനോ നീയോയെന്ന നിലയിലാണു മലയാള സിനിമയിലെ കാര്യങ്ങളുടെ പോക്ക്.

ഇവിടെ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമുണ്ട്. ഉത്തരവാദിത്തപ്പെട്ട സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ലെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നല്ലസിനിമയുടെ അളവുകോലിതല്ലെന്നു മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോടു പറയണം.

വില്ലന്റെ സംവിധായകന്‍ മറ്റു പലരുമായിരുന്നെങ്കില്‍ ക്‌ളാസിക്കെന്നു പറയുമായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ വില്ലന്റെ പ്രചാരണാര്‍ഥം നടി മഞ്ജുവാര്യര്‍ക്കൊപ്പം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണിക്കൃഷ്ണന്റെ വിമര്‍ശനം.