തിരുവനന്തപുരത്ത് മദ്യലഹരിയില്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ പെണ്‍കുട്ടി ഓടിച്ചിട്ടുപിടിച്ചു

single-img
5 November 2017

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മെഡിക്കല്‍ കോളേജ് ട്രിഡ കോംപ്ലക്‌സിനു സമീപമാണ് സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു നിയമ വിദ്യാര്‍ഥികൂടിയായ യുവതി. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിനിടെയാണു മദ്യലഹരിയില്‍ ആയിരുന്ന പൊലീസുകാരന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

ഉടന്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസുകാരനെ കരാട്ടെ പഠിച്ചിട്ടുള്ള പെണ്‍കുട്ടി കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവം കണ്ടു നാട്ടുകാരും തടിച്ചു കൂടി. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍ സ്വദേശിയുമായ നവീനെ(32)തിരെ കേസെടുത്തു.