വിടുവായത്തം നിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം; ഇല്ലെങ്കില്‍ കസേര വിട്ടൊഴിയണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

single-img
5 November 2017

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കസേര വിട്ടൊഴിയണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

വിടുവായത്തം നിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി ശ്രമിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എല്‍.പി.ജി വില വര്‍ധനവ് സംബന്ധിച്ച വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചാണ് രാഹുല്‍ മോദിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്.

നേരത്തെ അജിത് ഡോവലിന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബി.ജെ.പിയും രാഹുലും തമ്മിലുളള പോര് കനക്കുകയാണ്.

ലോകബാങ്കിങ്ങിന്റെ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100ാം സ്ഥാനത്ത് എത്തിയതിനെയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരുന്നു.