വികസന വിരോധികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖമന്ത്രി

single-img
5 November 2017

ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് വികസനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചിലര്‍ വികസനത്തെ തടയാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില നിക്ഷിപ്ത താല്‍പര്യമാണ് ഇവരെ നയിക്കുന്നതെന്നും ഇത്തരം വിരട്ടലിന് മുന്നില്‍ വഴങ്ങുന്ന കാലം കഴിഞ്ഞുവെന്നും പിണറായി തൃശൂരില്‍ പറഞ്ഞു. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.