അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും വിളിക്കും; എന്തിനും തയ്യാറായി ചിലരുണ്ട്; വെളിപ്പെടുത്തലുമായി നടി മൃദുല വിജയ്

single-img
5 November 2017

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കു വെച്ച് സീരിയലിലൂടെ ശ്രദ്ധേയയായ നടി മൃദുല വിജയ്. സിനിമയില്‍ നിന്നും ധാരാളം ഓഫറുകള്‍ വരാറുണ്ട്. എന്നാല്‍, അതെല്ലാം അഡ്ജസ്റ്റ്‌മെന്റിന്റെ ഓഫറാണ്. പല അഡ്ജന്‍സ്റ്റ്‌മെന്റിനും തയ്യാറാണെങ്കില്‍ ചാന്‍സ് ഉണ്ടെന്നാണ് പലരും പറയുന്നത്.

അത്തരം അവസരങ്ങള്‍ എനിക്ക് വേണ്ട. ഇക്കാരണത്താലാണ് താന്‍ സിനിമയിലേക്ക് വരാത്തതെന്ന് മൃദുല ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല.

എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരാളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നും മൃദുല പറയുന്നു. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് മൃദുല കരിയര്‍ ആരംഭിച്ചത്.

ജെനിഫര്‍ കറുപ്പയ എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. മലയാളത്തില്‍ സെലിബ്രേഷന്‍ എന്ന ചിത്രത്തിലും മൃദുല സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ മൃദുല ഇപ്പോള്‍ സൈക്കോളജി പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയാണ് മൃദുല